ഡൽഹിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരിച്ചു. മഞ്ഞപ്ര പാതിരിക്കളം എം. രാംദാസാണ് (65) മരിച്ചത്. ന്യുമോണിയ ബാധിച്ച് നാലു ദിവസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.ഞായറാഴ്ച രാവിലെ 11നാണ് മരണം സംഭവിച്ചത്. കോവിഡ് രോഗികളുടെ വർധന ചികിത്സ പ്രതിസന്ധിക്കൊപ്പം ഓക്സിജൻ ക്ഷാമം കൂടി സൃഷ്ട്ടിച്ചതോടെ മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുവായ എം.കെ. സുരേന്ദ്രൻ പറഞ്ഞു.സംസ്കാരം ന്യൂഡൽഹിയിൽ നടക്കും. തൊഴിലുമായി ബന്ധപ്പെട്ട് ഏറെ വർഷങ്ങളായി കുടുംബത്തോടൊപ്പം ഡൽഹിയിലാണ് രാംദാസ് താമസിച്ചിരുന്നത്. ഭാര്യ: ജയശ്രീ. മക്കൾ: ദിവ്യ (കാനഡ), നിവ്യ. മരുമക്കൾ: റിനിത്, അമിത്. സഹോദരങ്ങൾ: സുദേവൻ, ശിവദാസൻ, സരോജിനി, ദേവകി, കരുണാവതി, കാഞ്ചന, വസുമതി.