കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കര്‍ശനമാക്കി മാലിദ്വീപ്. പുതിയ ഉത്തരവ് ഏപ്രിൽ 27 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തില്‍ വരുമെന്ന് പൊതജനാരോഗ്യ ഡയറക്ടര്‍ അറിയിച്ചു.
ഇന്ത്യയില്‍നിന്ന് മാലിദ്വീപിലേക്ക് വരുന്നവര്‍ പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 24 മണിക്കൂറിലേറെ ട്രാന്‍സിറ്റില്‍ ഇന്ത്യയില്‍ കഴിഞ്ഞവരടക്കം മാലദ്വീപില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം