സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തിനായി കർശന നിയന്ത്രണങ്ങളാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായാണ് ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും. കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ജീവനക്കാർക്കുൾപ്പെടെ 69 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
