ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ സഹായവാഗ്ദാനവുമായി പാകിസ്താൻ സാമൂഹ്യസേവന സംഘടന രംഗത്ത്.ഇന്ത്യയുടെ രക്ഷാ പ്രവർത്തനങ്ങൾക്കായി 50 ആംബുലൻസുകൾ അയക്കാൻ തയ്യാറാണെന്ന് അറിയിച്ച് പാകിസ്ഥാൻ സാമൂഹ്യ സേവന സംഘടന എധി ഫൗണ്ടേഷൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
നേരത്തെ ഇന്ത്യാ നീഡ് ഓക്‌സിജൻ എന്ന ഹാഷ്ടാഗ് പാകിസ്ഥാൻ ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. ഇന്ത്യയെ സഹായിക്കാൻ ട്വീറ്റ് ഉയർന്നതിന് പിന്നാലെയാണ് സംഘടനയും സഹായം വാഗ്ദാനം ചെയ്തത്.
കോവിഡ് കാരണം ഇന്ത്യയിലെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് കാരണമാണ് ഇന്ത്യയിൽ സേവനം നൽക്കാൻ തയ്യാറാണെന്ന് അറിയിച്ചതെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ എധി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.