കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോടുള്ള അഭിസംബോധനയിലാണ് പ്രതികരണം. വെല്ലുവിളി വലുതാണ്; ഒരുമയും കൃത്യമായ തയാറെടുപ്പും കൊണ്ട് മറികടക്കാം. ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നുവെന്നും ദിശാബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതമെന്നും മോദി പറഞ്ഞു.
കോവിഡ് മാര്‍ഗരേഖ പാലിക്കാന്‍ ജനമുന്നേറ്റമുണ്ടാകണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യുവാക്കള്‍ കോവിഡ് മാര്‍ഗരേഖയെക്കുറിച്ച് ബോധവല്‍കരണത്തിന് കമ്മിറ്റികള്‍ ഉണ്ടാക്കണം. കാരണമില്ലാതെ വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങുന്നില്ലെന്ന് കുട്ടികള്‍ ഉറപ്പാക്കണം.
ഓക്സിജന്‍ ദൗര്‍ലഭ്യം നേരിടുകതന്നെ ചെയ്യും. ആവശ്യമുള്ളവര്‍ക്കെല്ലാം ഓക്സിജന്‍ ഉറപ്പാക്കാന്‍ വേഗത്തില്‍ നടപടി കൈകൊള്ളും. ഒരുലക്ഷം പുതിയ ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കും. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമേഖലയും യോജിച്ച് പ്രവര്‍ത്തിക്കും. ഏറ്റവും വേഗത്തില്‍ 12 കോടി ഡോസ് വാക്സീന്‍ നല്‍കിയത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന വാക്സീന്റെ പകുതി രാജ്യത്തുതന്നെ വിതരണം ചെയ്യും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വാക്സീന്‍ നല്‍കുന്നത് തുടരും. ഇതരസംസ്ഥാനതൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആത്മവിശ്വാസം കാക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ ശ്രദ്ധിക്കണം. തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ത്തന്നെ വാക്സിൻ നൽകണം