താമസിക്കുന്ന ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കാതെ രാത്രി പെൺകുട്ടിയെ നടുറോഡില്‍ നിര്‍ത്തി സദാചാര പൊലീസിംഗ്

Ernakulam Kerala

ജോലി കഴിഞ്ഞ് രാത്രി വൈകി വരുന്നതിന്റെ പേരിൽ യുവതിയെ ഫ്ലാറ്റിന്റെ ഗേറ്റ് തുറന്നു കൊടുക്കാതെ യുവതിയെ പുറത്ത് നിർത്തിയ അനുഭവം പങ്കുവെച്ച് യുവതി. സിനിമയിൽ പിആർഒ ആയി വർക് ചെയ്യുന്ന സീത ലക്ഷ്‌മിയാണ് കപടസദാചാരത്തിന്റെ പേരിൽ അർദ്ധ രാത്രി ഫ്‌ളാറ്റിന് പുറത്ത് നിർത്തിയ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കും ഏഴ് വയസ്സുള്ള മകൾക്കുമൊപ്പം പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിൽ താമസിക്കുകയാണ് സീത ലക്ഷ്‌മി.വിവാഹമോചിതയായ ഒരു സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതും, അവൾ സ്വന്തം കാലിൽ നിന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതും സഹിക്കാൻ പറ്റാത്ത കുറേ ആളുകൾ ഉണ്ട്.. രാത്രി ജോലി കഴിഞ്ഞ് വൈകി വരുന്നത് വേറെ എന്തോ പണിക്ക് അവൾ പോയിട്ട് വരുന്നത് ആണ് എന്നൊക്കെ ആക്ഷേപം പറയാൻ സമൂഹത്തിൽ ഉന്നതമായി ജീവിക്കുന്നു എന്ന് കരുതുന്ന പലരും മടി കാണിച്ചില്ല എന്നതാണ് സത്യം.. സഹോദരനും, ഞാനും തമ്മിൽ മോശമായ ബന്ധം ആണെന്നും അത് സഹോദരൻ അല്ലെന്നും അവർ ഒളിഞ്ഞും, മറഞ്ഞും പറഞ്ഞു. ഒന്നും വകവെക്കാതെ എന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഞാൻ ആവുന്നത് പോലെ പിടിച്ച് നിന്നു. സിനിമയിൽ ജോലി ചെയ്യുന്നത് കൊണ്ടു താമസ സ്ഥലം ഒഴിഞ്ഞു പോകാൻ പറഞ്ഞ് വീട്ടുടമസ്ഥന് മേൽ അസോസിയേഷൻ ഭാരവാഹികൾ സമ്മർദം ചെലുത്തിയിരുന്നതായി അറിയാൻ കഴിഞ്ഞതായും സീത ലക്ഷ്‌മി കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *