ഇതിന് സഞ്ജു വിശദീകരണം നല്‍കിയിട്ടും വിമര്‍ശകര്‍ വിടുന്നില്ല. ഇപ്പോഴിതാ തന്റെ ആ തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സഞ്ജു.
‘ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്ന ഒരു ബാറ്റ്സ്മാന്‍ അവസാന ഓവറുകളില്‍ പുതുതായി ക്രീസിലെത്തുന്ന ഒരു താരത്തിനു സ്ട്രൈക്ക് നല്‍കാതെ സ്വയം സ്ട്രൈക്ക് നേരിടുന്നത് ക്രിക്കറ്റിലെ ആദ്യത്തെ സംഭവമല്ല. ഇത് ഇനിയും സംഭവിച്ചു കൊണ്ടേയിരിക്കും. വൈകാതെ തന്നെ കളിയുടെ ഇതു പോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റ്സ്മാന്‍മാര്‍ സിംഗിളെടുക്കാതിരിക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും.’
‘ഏതെങ്കിലുമൊരു ബോളര്‍ക്കെതിരേ തനിക്കു റണ്ണെടുക്കാനാവുമെന്നു ബാറ്റ്സ്മാന് തോന്നിയാല്‍ അയാള്‍ പരമാവധി സ്ട്രൈക്ക് നേരിടാന്‍ തന്നെ ശ്രമിക്കും. ഇക്കാര്യത്തില്‍ ഈഗോയ്ക്കു ഒരു സ്ഥാനവുമില്ല. കളിയില്‍ അത്തരമൊരു നിമിഷം ആവശ്യപ്പെടുന്ന കാര്യം മാത്രമാണിത്. ജയിക്കുകയെന്നതാണ് പ്രധാനം.’
’19ാം ഓവറിനു മുമ്പ് ഞങ്ങള്‍ തീരുമാനിച്ച കാര്യമായിരുന്നു അത്. കൂടുതല്‍ ബോളുകള്‍ നേരിടുന്നത് ഞാനായാരിക്കും. ബൗണ്ടറിയോ, സിക്സറോ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഡബിള്‍ തികച്ച് സ്ട്രൈക്ക് നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കുമെന്നും മോറിസുമായി ധാരണയിലെത്തിയിരുന്നു’ സഞ്ജു