റൗളാ ശരീഫിൽ വിരിച്ചത് ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ച പരവതാനികൾ

Gulf International

മസ്ജിദുന്നബവിയിലെ റൗളാശരീഫിൽ വിരിച്ചിരിക്കുന്നത് മികച്ച ഗുണനിലവാരമുള്ള പരവതാനികളാണെന്ന് ഹറം ജനറൽ പ്രസിഡൻഷ്യൽ കാര്യാലയം അറിയിച്ചു. കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഓരോ പരവതാനിയിലും ഡാറ്റ അടങ്ങിയ പ്രത്യേക ഇലക്ട്രോണിക് ചിപ്പുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം 50 പരവതാനികളാണ് വിരിച്ചിരിക്കുന്നത്.

ഉയർന്ന നിലവാരമുള്ള വസ്തുക്കളിൽ നിന്നാണ് പരവതാനികൾ രൂപകൽപ്പന ചെയ്ത് നെയ്തെടുത്തിരിക്കുന്നത്. പരവതാനികൾ അണുവിമുക്തമാക്കലിനും ശുചീകരണത്തിനും പ്രത്യേകം ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.
വിശുദ്ധ റമസാനിൽ തീർത്ഥാടകരുടെ തിരക്ക് വര്ധിച്ചതോടെയാണ് ഹറമിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് മസ്ജിദുന്നബവിയിലെ സർവീസസ് അഫയേഴ്സ് അഡ്മിനിസ്ട്രേഷനിലെ പരവതാനി വിഭാഗത്തിന്റെ തലവൻ ബന്ദർ അൽ ഹുസൈനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *