സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 13 റണ്‍സിന് തോല്പിച്ച് മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ 150 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് മൂന്ന് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്-ചാഹര്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ 19.4 ഓവറില്‍ 137 റണ്‍സില്‍ പുറത്തായി.
മുംബൈ 16 ഓവറില്‍ 107-3 എന്ന നിലയിലായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡും ഇഷാന് കിഷനും ക്രീസില്‍ നില്‍ക്കേ അവസാന നാല് ഓവറുകളില്‍ കൂറ്റനടികളുടെ പ്രതീക്ഷയിലായിരുന്നു മുംബൈ. എന്നാല്‍ മുജീബ് വീണ്ടും നിര്‍ണായക വിക്കറ്റുമായി കളിമാറ്റി. 17-ാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്(21 പന്തില്‍ 12) വിക്കറ്റിന് പിന്നില്‍ ബെയര്‍സ്റ്റോയുടെ കൈകളില്‍ കുരുങ്ങി. ഭുവിയുടെ അവസാന ഓവറില്‍ പൊള്ളാര്‍ഡിന്റെ രണ്ട് സിക്സര്‍ സഹിതം പിറന്ന 17 റണ്‍സാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.