ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി ജോർജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം. തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും തീവ്രവാദികളുമായി ചേര്‍ന്ന് ഇടത് – വലത് മുന്നണികൾ 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നുമായിരുന്നു പി.സി ജോർജിന്റെ വര്‍ഗീയ പരാമര്‍ശം. ഇതിനെതിരെയാണ് സത്യദീപം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു പരസ്യമായിപ്പോലും ഒരു നേതാവ് പറയത്തക്കവിധം വിഷ വ്യാപനത്തിന്റെ വേരോട്ടം വ്യക്തമായിക്കഴിഞ്ഞു എന്നാണ് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നത്. പി.സി ജോർജിന്റെ പേര് പറയാതെ ‘ഒരു നേതാവ്’ എന്ന് സൂചിപ്പിച്ചായിരുന്നു മുഖപ്രസംഗത്തിലെ വിമർശനം.