ഗ്രാമ, നഗരങ്ങളെ ഭയപ്പെടുത്തുവിധം കൊവിഡ് ഇന്ത്യന്‍ സമൂഹത്തില്‍ പരക്കുകയാണ്‌

Health National

ഗ്രാമ, നഗര വിത്യാസമില്ലാതെ ഭയപ്പെടുത്തുവിധം കൊവിഡ് ഇന്ത്യന്‍ സമൂഹത്തില്‍ പരക്കുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായി ഒരു ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകളുണ്ടായി. 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1038 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇതോടെ ആകെ കേസുകള്‍ 1.40 കോടിയും മരണം 1.73 ലക്ഷവുമായി. കേസുകള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ നിരക്കും കുത്തനെ വര്‍ധിക്കുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്. തുടര്‍ച്ചയായി നാല് ദിവസം ഒന്നര ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് പെട്ടന്ന് രണ്ട് ലക്ഷത്തിന് മുകളിലേക്ക് എത്തിയത്. കൊവിഡ് വന്‍ നാശം വിതച്ച അമേരിക്ക മാത്രമാണ് ഇനി കേസുകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുമ്പിലുള്ളത്. അമേരിക്കയില്‍ തുടര്‍ച്ചയായി 21 ദിവസം രണ്ട് ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇപ്പോള്‍ ഒരു ലക്ഷത്തിലേക്ക് കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ഭീകരമായി ബാധിച്ച മഹാരാഷ്ട്രയില്‍ 58,982 കേസുകളും 278 മരണവുമാണുണ്ടായത്. യു പിയില്‍ 20439 കേസും 67 മരണവും ഡല്‍ഹിയില്‍ 17282 കേസും 104 മരണവും ചത്തീസ്ഗഢില്‍ 14250 കേസും 120 മരണവുമുണ്ടായി. ഒരിടവേളക്ക് ശേഷം കര്‍ണാടകയിലും ഇന്നലെ പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും അമ്പതിലേറെ മരണങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *