വ്യവസായി എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി. യന്ത്രതകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഹെലികോപ്റ്റര്‍ സേഫ് ലാന്‍റ് ചെയ്യുകയായിരുന്നു വിവരം.
എറണാകുളത്താണ് സംഭവം. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷ നല്‍കാനാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.
