നവജാതശിശുക്കള്‍ക്കും ആധാര്‍കാര്‍ഡ്; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത് എങ്ങനെ..?

ഇനി നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടേതാണ് പുതിയ തീരുമാനം. നവജാത ശിശുക്കള്‍ക്കും ആധാര്‍ നല്‍കാന്‍ ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്‍കാര്‍ഡിനായി […]

Continue Reading

സാനിറ്റൈസർ മോഷണം മലയാളികൾ മുൻപിൽ

സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ടുപേർ അര ലിറ്റര്‍ ബോട്ടിൽ വീതം സാനിറ്റൈസര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബാങ്ക് ജീവനക്കാരാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.

Continue Reading

ആയുര്‍വേദം കോവിഡ് പ്രതിരോധത്തിന് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാർ

കോവിഡ് മഹാമാരി വീണ്ടും ശക്തി പ്രാപിച്ച് പടർന്ന് പിടിക്കുവാൻ തുടങ്ങിയിരിക്കുകയാണ്. നിരവധിപേർക്കാണ് മണിക്കൂറുകൾക്കകം രോഗം സ്ഥിരീകരിക്കുന്നത്. മാത്രമല്ല, കോവിഡ് രോഗം ബാധിച്ച് ഇതിനോടകം രാജ്യത്ത് നിരവധിപേർക്ക് ജീവൻ നഷ്ടമായിക്കഴിഞ്ഞു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രതിരോധ മാർഗങ്ങൾ തേടുകയാണ്.മഹാമാരിയെ നേരിടാൻ ‘ആയുഷ് 64’ ഫലപ്രദമെന്ന് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആയുര്‍വേദ മരുന്നായ ‘ആയുഷ് 64’ കോവിഡ് പ്രതിരോധത്തിന് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആയുഷ് മന്ത്രാലയമാണ് അറിയിച്ചത്. രോഗലക്ഷണമില്ലാത്തതും, തീവ്രവുമല്ലാത്ത കോവിഡ് രോഗികളിൽ ഔഷധം കൂടുതൽ ഫലപ്രദമായിരിക്കും. ഇരട്ടിമധുരം, […]

Continue Reading

കോവിഡില്‍ വലയുന്ന ഇന്ത്യക്ക് സച്ചിന്റെ സഹായം;മിഷനിലേക്ക്‌ ഒരു കോടി

മുംബൈ: ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും. മിഷൻ ഓക്സിജൻ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്താണ് സച്ചിൻ മാതൃകയായത്.കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക. കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സച്ചിൻ പറയുന്നു.

Continue Reading

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണം

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.‘ഫ്രീ’വാക്കിൻറെ അർത്ഥം ട്വീറ്റിൽ വിശദീകരിച്ച് കൊണ്ട് കേന്ദ്ര സർക്കാരിനെ പരിഹസിച്ചാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.‘ഫ്രീ’ -നാമ വിശേഷണം, ക്രിയാ വിശേഷണം. സൗജന്യം, വില നൽകേണ്ടതില്ലാത്ത. ഉദാഹരണം -ഇന്ത്യക്ക്​ സൗജന്യ കോവിഡ്​ വാക്​സിൻ ലഭ്യമാക്കണം. എല്ലാ പൗരൻമാർക്കും കുത്തിവെയ്പ്പ്​ സൗജന്യമായി ലഭിക്കണം. അവ ലഭിക്കുമെന്ന്​ പ്രതീക്ഷിക്കാം’ -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനോട് പ്രണയം

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ. ഞാൻ മുഖ്യമന്ത്രിയെ ഇഷ്ട്ടപ്പെടുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് ആഭിമുഖ്യം ഇല്ല. എന്നാൽ വിസ്മയിപ്പിക്കുന്ന വിധമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരുപാട് സമയം വേണ്ടിവരുമെങ്കിലും, ജനങ്ങൾക്കിടയിൽ ഒരു പ്രതീക്ഷ നൽകുവാൻ ഈ പ്രവർത്തനം സഹായിക്കും- വളരെ നന്ദി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി […]

Continue Reading

മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് അന്തരിച്ചു

മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് (56) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Continue Reading

വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വാക്സിൻ എടുക്കാതെയോ കോവിഡ് പരിശോധന നടത്താതെയോ വോട്ടെണ്ണലിന് ഹാജരാകരുതെന്നാണ് പുതിയ നിർദേശം. സ്ഥാനാർഥിക്കും ഏജന്‍റിനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഏജന്‍റുമാരുടെ പട്ടിക സ്ഥാനാർഥികൾ നാളെ വൈകിട്ട് അഞ്ച് മണിയോടെ റിട്ടേണിങ് ഓഫീസർക്ക് കൈമാറണമെന്നും നിർദേശമുണ്ട്.വോട്ടെണ്ണാൻ വരുന്ന സ്ഥാനാ൪ഥിക്കും ഏജന്‍റിനും കോവിഡ് നെഗറ്റീവ് സ൪ട്ടിഫിക്കറ്റ് നി൪ബന്ധമാണെന്ന് അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആ൪.ടി.പി.സിആ൪ പരിശോധനക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ൪ സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറമെ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. […]

Continue Reading

യുവാവിന് ആശുപത്രിക്കിടക്ക ഒഴിഞ്ഞു; 85–കാരന് വീട്ടില്‍ മരണം

ചെറുപ്പക്കാരനായി ആശുപത്രിക്കിടക്ക ഒഴിഞ്ഞുകൊടുത്ത എണ്‍പത്തിയഞ്ചു വയസ്സുകാരന് സ്വന്തം വീട്ടിൽ മരണം. നാഗ്പൂരിലാണ് സംഭവം. കോവിഡ് പൊസിറ്റീവ് ആയതിനെത്തുടർന്നാണ് 85-കാരനായ നാരായൺ ദഭാൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡോക്ടർമാരുടെ ഉപദേശം കണക്കിലെടുക്കാതെയാണ് അദ്ദേഹം ഈ സന്‍മനസിന് തയ്യാറായത്. സ്വന്തം ഭർത്താവിന് ആശുപത്രിയിൽ സ്ഥലം ലഭിക്കാൻ‍ യാചിക്കുന്ന സ്ത്രീയെ കണ്ട് മനസലിഞ്ഞാണ് നാരായൺ തന്റെ കിടക്ക ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായത്.‘എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാന്‍ ജീവിച്ചു. ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. അവരുടെ മക്കൾ‌ ചെറുതാണ്. ദയവായി […]

Continue Reading

ചാക്കോച്ചനോടുള്ള പ്രണയം പറയാൻ കൂട്ടുകാരി നിർബന്ധിച്ചു, സൗഹൃദം നഷ്ടപ്പെടുമോ എന്ന് കരുതി പറഞ്ഞില്ല, വെളിപ്പെടുത്തലുമായി ശാലിനി

മാമാട്ടിക്കുട്ടിയെ പോലെ വന്ന് മലയാളി മനസ്സിൽ കയറിക്കൂടിയ നടിയാണ് ശാലിനി. ബാലതാരമായി വന്ന് ഒടുവിൽ നായികാ നടിയായി വളർന്നു. ഒരു കാലത്തെ റൊമാന്റിക് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. അനിയത്തിപ്രാവ്, നിറം, പ്രേം പൂജാരി, സുന്ദരകില്ലാടി എന്നിവ അവയിൽ ചില ചിത്രങ്ങൾ മാത്രമാണ്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ശാലിനി തകർത്തഭിനയിച്ചിരുന്നു. അതിനിടയിൽ ആയിരുന്നു തമിഴ് നടൻ അജിത്തുമായുള്ള താരത്തിന്റെ വിവാഹം. കാര്യം വിവാഹത്തിൽ ആരാധകർ ഒത്തിരി സന്തോഷിച്ചെങ്കിലും കുഞ്ചാക്കോ ബോബനെ വിവാഹം ചെയ്യാത്തതിൽ ചിലർക്ക് നല്ല […]

Continue Reading