കേരളത്തെ അഴിമതിയുള്ള സംസ്ഥാനമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. എന്നാൽ രാജ്യത്തെ വിവിധ ഏജൻസികൾ അഴിമതി കുറഞ്ഞ സംസ്ഥാനമായാണ് കേളത്തെ കാണുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സ്വന്തം സ്ഥാനം മറന്നാണ് അമിത് ഷാ സംസാരിച്ചതെന്നും സ്ഥാനത്തിന് നിരക്കാത്തത് പറഞ്ഞാൽ തിരിച്ചു പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി. മുസ്ളിം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്വരം കനക്കുന്നു.2002ൽ ഗുജറാത്തിൽ നടന്നത് വർഗ്ഗീയ കലാപം അല്ല വംശഹത്യയാണ് എന്നും പിണറായി വിജയൻ പറഞ്ഞു.
കണ്ണൂരിൽ പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡിഎഫും ബിജെപിയും തമ്മിൽ പുതിയ ചങ്ങാത്തം രൂപപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.