നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാര‍്ത്ത തള്ളി കെ. മുരളീധരൻ എം.പി രംഗത്ത്.താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.നേമം മണ്ഡലത്തിൽ മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോയാൽ നോമിനേഷൻ തിയ്യതി കഴിഞ്ഞെ എത്തൂ എന്നും അദ്ദേഹം പറഞ്ഞു.എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തൽ കെ. മുരളീധരന് ഇളവ് അനുവദിക്കുമെന്ന തരത്തിലാണ് റിപ്പോർട്ട് വന്നത്.
