ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്. പുതിയ റെക്കോര്‍ഡിട്ട് കൊണ്ടാണ് ഷാരൂഖിന്റെ ഇപ്പോഴത്തെ മടങ്ങിവരവ്. പുതിയ സിനിമയ്ക്കായി 100 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ‘പത്താന്‍’ എന്ന സിനിമയ്ക്കാണ് ഷാരൂഖ് 100 കോടി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

മെപ്പോട്ട് നോക്കി തെറ്റിപോവല്ലേ..! അത് നമ്മുടെ തന്നെ വിജയമാവും,നാടിന്റെ വിജയവുമാവും.

ഒരൊറ്റ അഴിമതികേസില്ല.കൈക്കൂലി വാങ്ങിയില്ല.പക്ഷപാതം കാണിച്ചില്ല.ബന്ധു നിയമനം നടത്തിയില്ല.ആരെയും അവഗണിച്ചില്ല..എതിരാളികൾക്ക് പോലും ഇക്കാര്യത്തിൽമറുവാക്കില്ല.പകരം തന്റെ മണ്ഡലത്തിൽ എല്ലായിടത്തും ഓടിനടന്നു മനോഹരങ്ങളായ റോഡുകളും പാലങ്ങളും ഹൈടെക് ആശുപത്രികളും ഹൈസ്കൂളുകളും കോളേജുകളും അംഗനവാടി കെട്ടിടങ്ങളും തനിക്ക് കിട്ടാവുന്ന സോഴ്സുകൾ എല്ലാം ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടിരിക്കുന്ന കേളു എംഎൽഎ വീണ്ടും വരണം.വയനാടൻ ജനത വർഷങ്ങളോളം കാത്തിരുന്ന മെഡിക്കൽ കോളേജ് മാനന്തവാടിയിൽ യാഥാർത്ഥ്യമാക്കിയ,കാടുപിടിച്ചു മൂടിക്കിടന്ന പഴശ്ശി പാർക്ക് വിനോദസഞ്ചാരികൾക്ക് വേണ്ടി സുന്ദരമായൊരു പാർക്ക് ആക്കി മാറ്റിയ ഈ മനുഷ്യൻ ജയിക്കണംവൻ ഭൂരിപക്ഷത്തിൽ.തനിക്ക് കിട്ടിയ അവസരംമാറിയിരുന്നു […]

Continue Reading

പിണറായി പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്

കണ്ണൂർ: തിരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ അവസാനിപ്പിച്ചെന്ന് മന്ത്രി ഇ.പി.ജയരാജൻ. പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. പാർട്ടിയെ നിലപാട് ബോധ്യപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു.ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞ് വരുന്നു ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.ഇനി താൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. അതിന് ആഗ്രഹിക്കുന്നില്ല. രണ്ടു ടേം അവസാനിച്ചവർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. തന്റെ ടേം […]

Continue Reading

അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോര്‍ജ്

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോര്‍ജ്. തന്റെ പ്രസംഗത്തില്‍ അനുചിതമായ ചില വാക്കുകള്‍ വന്നു. ഒഴിവാക്കേണ്ടതായിരുന്നു ഇത്. ഇത് നിരുപാധികം പിന്‍വലിച്ച് ഖേദ പ്രകടിപ്പിക്കുന്നതായി ജോയ്‌സ് ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ യു ഡി എഫ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ ഇതിന് വലിയ പ്രാധാന്യം നല്‍കിയതോടെ സി പി എം നേതൃത്വം ഇത് തള്ളി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ രാഷ്ട്രീയത്തെയാണ് എല്‍ ഡി എഫ് എതിര്‍ക്കുന്നതെന്നും […]

Continue Reading

ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും

അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര; ഓരോ താളുകളിലായി അനവധി പുസ്തകങ്ങളിലൂടെയും മനുഷ്യരിലൂടെയും അസാധാരണമായും അനായാസമായും സാങ്കല്പികമായും യാഥാർഥ്യ ബോധത്തോടെയും സഞ്ചരിക്കുന്നൊരു പുസ്തകം ഇതാദ്യമായാണ് ഞാൻ വായിക്കുന്നത്. പുസ്തകത്തിലൂടെ ഞാൻ അനുഭവിച്ചത് കഥാപാത്രങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നൊരു പ്രതീതി ആയിരുന്നു. വായനയുടെയും എഴുത്തിന്റെയും ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും മനോഹരമായി നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം നോവലിൽഅനേകം എഴുത്തുകാരെയും അവരുടെ രചനകളെയും അനുഭവങ്ങളേയും ഒരൊറ്റ നൂലിൽ ഭംഗിയുള്ള വർണ്ണമുത്തുകൾ ചേർത്ത് വെച്ച പോലെ കോർത്തെടുക്കുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കാഫ്കയും ബോര്‍ഹസും നെരൂദയും […]

Continue Reading

വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം താത്കാലികമായി നിലച്ചു

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. രാത്രി 11. 15 ഓടെയാണ് പ്രവര്‍ത്തനം താത്കാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Continue Reading

മത്സരിക്കാൻ ആഗ്രഹിക്കുന്ന എയ്ഡഡ് അധ്യപകർക്ക് പത്രിക സമർപ്പിക്കാവുന്നതാണ്

തെരഞ്ഞെടുപ്പുകളിൽ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. വിധി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ്. സംസ്ഥാന സർക്കാറിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തിൽ കോടതി നോട്ടീസ് നൽകി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബെഞ്ചാണ് നേരത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചട്ടം എടുത്തുകളഞ്ഞത്.വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരാണ് ഈ ചട്ടമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. സുപ്രീകോടതിയിൽ ഇതിനെതിരേ നൽകിയ അപ്പീലിനെ തുടർന്നാണ് സുപ്രീകോടതി സ്റ്റേ വന്നിരിക്കുന്നത്. […]

Continue Reading

എൽ.ഡി.എഫിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് മുന്‍ കോണ്‍‌ഗ്രസ് എംഎല്‍എ

25 വര്‍‌ഷക്കാലം ആലുവയില്‍ നിന്ന് കോണ്‍‌ഗ്രസ് എംഎല്‍എയായിരുന്ന കെ മുഹമ്മദാലിയുടെ പിന്തുണ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ്. എല്‍‌ഡിഎഫ് സ്വതന്ത്രയായി മരുമകൾ ഷെൽന നിഷാദ് മത്സര രംഗത്തെത്തിയതോടെയാണ് മുഹമ്മദാലി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. പിന്തുണയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നാണ് ഷെല്‍‌ന പറയുന്നത്.25 വർഷക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി തുടർച്ചയായി ആലുവയെ പ്രതിനിധീകരിച്ച എംഎൽഎയാണ് കെ മുഹമ്മദാലി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തിറങ്ങിയ മരുമകള്‍ ഷെല്‍ന നിഷാദിന് കെട്ടിവെക്കാനുള്ള പണം നല്‍കിയാണ് മുന്‍ കോണ്‍‌ഗ്രസ് എംഎല്‍എ നിലപാട് വ്യക്തമാക്കിയത്.

Continue Reading

ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ മരിച്ച നിലയില്‍

ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയിലെ നോര്‍ത്ത് അവന്യുവിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള എംപിയാണ് റാം സ്വരൂപ് ശര്‍മ. തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സ്റ്റാഫുകളില്‍ ഒരാളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ നടത്താനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗ് ബിജെപി മാറ്റിവെച്ചു. മാണ്ഡിയില്‍ നിന്ന് 2014മുതല്‍ എംപിയാണ് ശര്‍മ.രണ്ട് […]

Continue Reading

വി പി സാനുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കര്‍ഷക നേതാക്കള്‍ നൽകി

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി പി സാനുവിന് കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. തുകയും കിസാന്‍ സഭാ പതാകയും കുല്‍ ഹിന്ദ് കിസാന്‍ സഭാ സെക്രട്ടറി മേജര്‍ സിംഗ് പുന്നെവാള്‍, വൈസ് പ്രസിഡന്റ് സുര്‍ജിത് സിംഗ്, ബീഹാര്‍ കിസാന്‍ നേതാവ് പ്രഭുരാജ് നരേന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്.അഖിലേന്ത്യാ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും കിസാന്‍ സഭ ധനകാര്യ സെക്രട്ടറിയും മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനുമായ പി കൃഷ്ണപ്രസാദും […]

Continue Reading