കോവിഡ് കാലത്ത് ചിട്ടയായ ആരോഗ്യശീലങ്ങൾ രോഗത്തെ തടയാൻ സഹായമാകും. വ്യക്തിശുചിത്വം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. സാനിറ്റൈസറും സോപ്പുകളും ഉപയോഗിച്ച് കൈ കഴുകണമെന്നാണ് ആരോഗ്യപ്രവർത്തകർ നിര്‍ദ്ദേശിക്കുന്നത്.
- കൈകളുടെ ശുചിത്വം: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് രോഗാണുക്കളില്‍ നിന്നും തടയുന്നു. ബാത്ത് റൂമില്‍ പോയ ശേഷം, മാലിന്യം എടുത്ത ശേഷം, മുറിവുകളില്‍ തൊടുന്നതിനു മുന്‍പ്, രോഗിയുമായി അടുത്തിടപ്പെട്ട ശേഷവുമെല്ലാം കൈകള്‍ വൃത്തിയായി കഴുകുക.
- വൃത്തിയോടെയുള്ള ഭക്ഷണം: കൈകള്‍ വൃത്തിയായി കഴുകിയ ശേഷം വേണം ഭക്ഷണം പാകം ചെയ്യേണ്ടത്. അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ കത്തി എന്തിന് വെള്ളം പോലും വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. പഴങ്ങളും പച്ചക്കറികളും കഴുകിയ ശേഷം ഉപയോഗിക്കുക. പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. സൂക്ഷിക്കുകായാണെങ്കില്‍ തന്നെ വൃത്തിയായി മൂടി വയ്ക്കുക.
- ചെറുചൂട് നാരങ്ങാവെള്ളം: ദിവസവും രാവിലെ വെറുംവയറ്റില്‍ ചെറു ചൂടു നാരങ്ങാ വെള്ളം കുടിക്കുക. ഇത് ശരീരത്തില്‍ നിന്നും വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
- വൈറ്റമിൻ സി അടങ്ങിയിട്ടുള്ള നാരങ്ങാ വെള്ളം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കീടാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഉറക്കചടവില്‍ നിന്നും രാവിലെ ഉന്മേഷ൦ നേടാനും ഇത് നല്ലതാണ്. വായും മൂക്കും മറയ്ക്കുക: ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായും മൂക്കും പൊത്തുക. ഇതിന് ശേഷം കൈകള്‍ കഴുകുക. മാസ്ക് ഉപയോഗിക്കുന്നത് നിർബന്ധമാക്കുക.
- വൃത്തിയാക്കാം പരിസരം : എപ്പോഴും സ്പര്‍ശിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സാധനങ്ങള്‍, സ്ഥലങ്ങള്‍ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
- സമീകൃത ഭക്ഷണവും വ്യായാമവും: പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃത ഭക്ഷണവും വ്യായാമവും ആരോഗ്യകരമായ ശരീരം നല്‍കുന്നു. ഇതിനൊപ്പം തന്നെ പ്രധാനമാണ് നല്ല ഉറക്കവും. ധാരാളം വെള്ളം കുടിക്കുകയും വെണ൦. വൈറ്റമിൻ സി, വൈറ്റമിൻ ഇ, വൈറ്റമിൻ ബി6 എന്നിവയടങ്ങിയ ഭക്ഷണവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും