തുടർച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധന.ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്ന് 87 രൂപ ഒരു പൈസയായി. പെട്രോള്‍ 92 രൂപ 46 പൈസയാണ് തിരുവനന്തപുരത്ത് വില.കൊച്ചിയില്‍ ഡീസലിന് 85 രൂപ 40 പൈസയും പെട്രോളിന് 90 രൂപ 74 പൈസയുമായി. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്.
