മ​​​ല​​​ബാ​​​റി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ക്ഷീ​​​ണം..?

Kerala

കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​റി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ക്ഷീ​​​ണം മാ​​​റ്റാ​​​നു​​​റ​​​ച്ച് നേ​​​താ​​​ക്ക​​​ള്‍. എ​​​തു​​​വി​​​ധേ​​​ന​​​യും മ​​​ല​​​ബാ​​​റി​​​ല്‍ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കേ​​​ണ്ട​​​ത് ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​ന്‍ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ രാ​​​ഹു​​​ലി​​നെ​​യും പ്രി​​​യ​​​ങ്ക​​​യെ​​യും ത​​​ന്നെ പ്ര​​​ചാ​​​ര​​​ണ​​ത്തി​​നി​​റ​​ക്കാ​​നാ​​ണ് നേ​​താ​​ക്ക​​ളു​​ടെ ശ്ര​​മം.ക​​​ഴി​​​ഞ്ഞ ലോ​​​ക്‌​​​സ​​​ഭാ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി മ​​​ല​​​ബാ​​​റി​​​ല്‍ തീ​​​ര്‍​ത്ത ഓ​​​ളം ഇ​​​ത്ത​​​വ​​​ണ​​​യും ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് നേ​​​താ​​​ക്ക​​​ള്‍ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ മ​​​ല​​​ബാ​​​റി​​​ലെ സീ​​​റ്റു​​​ക​​​ളി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​കാ​​​ന്‍ കൊ​​​തി​​​ക്കു​​​ന്ന​​​വ​​​ര്‍ രാ​​​ഹു​​​ല്‍ ഇ​​​ഫ​​​ക്ടി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വ​​​യ​​​നാ​​​ടി​​​ന്‍റെ എം​​​പി​​​യാ​​​യ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി നി​​​യ​​​മ​​​സ​​​ഭാ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ല​​​ബാ​​​റി​​​ല്‍ സ്റ്റാ​​​ര്‍ കാന്പെയ്ന​​​റാ​​​കും. കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്ന് 23 സീ​​​റ്റു​​​ക​​​ളാ​​​ണ് 2016 ല്‍ ​​​യു​​​ഡി​​​എ​​​ഫ് നേ​​​ടി​​​യ​​​ത്. ഇ​​​തി​​​ല്‍ 17 സീ​​​റ്റും മു​​​സ്‌​​ലിം ലീ​​​ഗി​​നാ​​യി​​രു​​ന്നു. ​പേ​​​രാ​​​വൂ​​​ര്‍, ഇ​​​രി​​​ക്കൂ​​​ര്‍, ബ​​​ത്തേ​​​രി, വ​​​ണ്ടൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, തൃ​​​ത്താ​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ജ​​​യം. കോ​​​ഴി​​​ക്കോ​​ട്ടും കാ​​​സ​​​ര്‍​ഗോ​​​ട്ടും സീറ്റൊന്നും ല​​​ഭി​​​ച്ചി​​​ല്ല.ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തിനു ചു​​​ക്കാ​​​ന്‍ പി​​​ടി​​​ക്കാ​​​നും മോ​​​ദി​​​വി​​​രു​​​ദ്ധ​​​തയിലൂടെ മ​​​ല​​​ബാ​​​റി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​വോ​​​ട്ടു​​​ക​​​ള്‍ പ​​​ര​​​മാ​​​വ​​​ധി കീ​​​ശ​​​യി​​​ലാ​​​ക്കാ​​​നും കോ​​​ണ്‍​ഗ്ര​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.മ​​​ല​​​ബാ​​​റി​​​ല്‍ ശ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​നും കെ. ​​​സു​​​ധാ​​​ക​​​ര​​​നും നി​​​ല​​​വി​​​ല്‍ പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി പ്ര​​​ത്യേ​​​കി​​​ച്ചും കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ മു​​​ല്ല​​​പ്പ​​​ള്ളി​​​യു​​​മാ​​​യി അ​​​ത്ര യോ​​​ജി​​​പ്പി​​​ല​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യംകൂ​​​ടി കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.ക​​​ല്‍​പ്പ​​​റ്റ, തി​​​രു​​​വ​​​മ്പാ​​​ടി സീ​​​റ്റു​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന​​​കം കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. വി​​​ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ന്നി​​​ല്‍ക്ക​​ണ്ടാ​​​ണ് തീ​​​രു​​​മാ​​​നം. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​​രം​​​ഭി​​​ച്ച ഐ​​​ശ്വ​​​ര്യ കേ​​​ര​​​ള​​​യാ​​​ത്ര​​​ക്ക് ശേഷം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍​ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *