അധികം സംസാരിച്ചിട്ട് പിന്നില്‍ നിന്നും കുത്തുന്നവരേക്കാള്‍ ഭേദമാണ് സംസാരിക്കാതെ സ്‌നേഹിക്കുന്നവർ

Kerala Movies

മലയാളത്തിന്റെ ഇതിഹാസ താരമായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കിലും താരത്തിന്റെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു പിന്നീട്. മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. മമ്മൂട്ടി ടൈംസ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുണ്ട് സുകുമാരന്. സുകുവേട്ടനുമായി നല്ല ബന്ധമുണ്ട് മമ്മൂട്ടിക്ക്. സ്‌ഫോടനമെന്ന ചിത്രത്തിലാണ് അവരെല്ലാം ആദ്യമായി ഒരുമിച്ചത്. ഇന്ദ്രജിത്ത് അന്ന് കൈക്കുഞ്ഞായിരുന്നു. അന്ന് ഞാനും ലൊക്കേഷനിലുണ്ടായിരുന്നുവെന്നും മല്ലിക പറയുന്നു. മമ്മൂട്ടിയെക്കുറിച്ചുള്ള മല്ലിക സുകുമാരന്‍റെ തുറന്നുപറച്ചില്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.സുകുവേട്ടനും ഇപ്പോള്‍ പൃഥ്വിരാജിനുമൊക്കെയുള്ളൊരു പേരുണ്ട് അധികം സംസാരിക്കത്തില്ല, കുറച്ച് ജാഡയാണ്. അഹങ്കാരിയാണ്, ധിക്കാരിയാണ് എന്നൊക്കെ. അല്ല. അധികം സംസാരിച്ചിട്ട് പിന്നില്‍ നിന്നും കുത്തുന്നവരേക്കാള്‍ എത്രയോ ഭേദമാണ് അധികം സംസാരിക്കാതെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *