കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടിപ്പിച്ചു

വെള്ളമുണ്ടഃ കേരള മുസ്‌ലിം ജമാഅത്ത്പഴഞ്ചന യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കൺവെൻഷൻ സമസ്ത മുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.കെ.ഒ.അഹ്‌മദ് കുട്ടി ബാഖവി,കെ.എസ്.മുഹമ്മദ് സഖാഫി,ചെറുവേരി മുഹമ്മദ് സഖാഫി,നാസർ മാസ്റ്റർ തരുവണ,കെ.അഹ്‌മദ്‌ സഖാഫി, എസ്.കെ.മൊയ്‌ദീൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾഃകെ.കുഞ്ഞബ്ദുള്ള ഫൈസി(പ്രസിഡന്റ്),എ.അസീസ് ഹാജി,കെ.പി.ഉസ്മാൻ ഹാജി(വൈസ് പ്രസി.മാർ), മമ്മൂട്ടി ഹാജി കൈപ്പാണി(ജനറൽ സെക്രട്ടറി ),കെ.നാസർ അഹ്‌സനി,അലുവ മമ്മൂട്ടി(ജോ.സെക്ര.മാർ) മണിമ മൊയ്‌തുട്ടി ഹാജി (ഫിനാൻസ് സെക്രട്ടറി).

Continue Reading

കൊവീഡിയൻ ഇരുൾക്കാലത്തെ വകഞ്ഞ് മാറ്റി വെള്ളിവെളിച്ചം തെളിയുന്നു ആരവങ്ങൾ മുഴങ്ങുന്നു

പത്തുമാസത്തെ കൊവീഡിയൻ ഇരുൾക്കാലത്തെ വകഞ്ഞ് മാറ്റി തിയേറ്ററുകളിൽ വെള്ളിവെളിച്ചം തെളിയുകയും ആരവങ്ങൾ മുഴങ്ങുകയും ചെയ്യുന്നതിൻറെ ആഹ്ലാദത്തിലാണ് സിനിമാലോകം. സൗത്തിൻഡ്യയിലെ നമ്പർവൺ ക്രൗഡ് പുള്ളർ ആയ വിജയിയെയും വിജയ് സേതുപതിയെയും ലീഡ് കാസ്റ്റ് ചെയ്തുകൊണ്ട് ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച ‘മാസ്റ്റർ’ പോലെ ഒരു മാസ്സ് സിനിമയാണ് അൺബ്ലോക്ക് റിലീസ് ആയി വരുന്നത് എന്നത് ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വിസ്ഫോടകമായഒരു തുടക്കത്തിന്റെ ശുഭപ്രതീക്ഷ കൂടിയാണ്. ആദ്യദിനത്തിലെ തീയേറ്റർ അനുഭവവും ഇതുവരെയുള്ള റിപ്പോർട്ടുകളും വിരൽചൂണ്ടുന്നത് ഈ പ്രതീക്ഷയുടെ ഫലപ്രാപ്തിയിലേക്ക്‌ തന്നെയാണ്. […]

Continue Reading

യഥാക്രമം അല്ല കോവാക്സിന് അനുമതി നൽകിയതെന്ന് മനീഷ് തിവാരി

തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ കേന്ദ്ര നടപടിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. യഥാക്രമം അല്ല കോവാക്സിന് അനുമതി നൽകിയതെന്ന് മനീഷ് തിവാരി ആരോപിച്ചു. മാരകമായ കൊറോണ വൈറസിനെതിരെ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് ഇന്ത്യ ആരംഭം കുറിച്ച ദിവസമാണ് മനീഷ് തിവാരിയുടെ പരാമർശങ്ങൾ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രസെനെക്കയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ രണ്ട് വാക്സിനുകൾക്ക് അടിയന്തര […]

Continue Reading

കുളിക്കാനായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്ന യുവതി. പ്രത്യേക കാര്യങ്ങളോട് ഈ സ്ത്രീക്ക് താല്‍പ്പര്യം കൂടുതലാണ്.

ദരിദ്രർ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഈ ലോകത്ത്. ചില ധനികർ അവരുടെ ഹോബികൾക്കായി പണം വെള്ളം പോലെ ചിലവഴിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് യുവതി ഹോബികൾക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു. അത്തരമൊരു സ്ത്രീയുടെ കഥയാണ് നമ്മൾ സംസാരിക്കുന്നത്. കമലിയ സഹൂർ എന്നാണു അവരുടെ പേര്. കമാലിയയുടെ ജീവിതശൈലി മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാലാണ് അവർ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. 39 കാരിയായ കമലിയ കുളിക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. കുളിക്കാൻ മാത്രം കോടിക്കണക്കിന് രൂപ ചിലവാക്കുന്ന […]

Continue Reading

സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു; മോദിയുടെ സുഹൃത്തായ മുന്‍ ഐഎഎസ് ഓഫീസര്‍ ബിജെപിയില്‍

ലഖ്‌നൗ: ഗുജറാത്ത് കേഡറില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എ.കെ ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രവേശം. യുപി ബിജെപി പ്രസിഡണ്ട് സ്വതന്ത്ര ദേവ് സിങ് ഇദ്ദേഹത്തെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഈയാഴ്ചയാണ് മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ശര്‍മ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചത്. സൂക്ഷ്മ-ഇടത്തരം സംരഭ വകുപ്പില്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു.തെരഞ്ഞെടുപ്പ മുമ്പില്‍ക്കണ്ടുള്ള യോഗി മന്ത്രിസഭയിലെ പുനഃസംഘടനയില്‍ […]

Continue Reading

നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും നോക്കും

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്ന സിനിമകള്‍ക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനന്‍. ഷീല, ശോഭന, മഞ്ജു വാര്യര്‍ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട് എന്നാല്‍ സ്ത്രീകള്‍ക്ക് റോളുകളില്ല എന്നാണ് മാളവിക പറയുന്നത്.മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവവയൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകള്‍ മലയാളത്തില്‍ […]

Continue Reading

സുഭിക്ഷ കേരളം വിളവെടുപ്പ് ഉത്സവം

സുഭിക്ഷ കേരളം പദ്ധതി, കാർഷിക വികസന വകുപ്പ് ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രിയദർശിനി എസ്റ്റേറ്റ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ എടവക വാളേരിയിൽ ആരംഭിച്ച ഫുഡ് പാർക്കിലെ വിളവെടുപ്പുത്സവം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഉഷാ വിജയൻ അദ്ധ്യക്ഷത വഹിച്ചു.പ്രിയദർശിനി എസ്റ്റേറ്റിലെ നാല് ഏക്കർ സ്ഥലത്ത് നെൽകൃഷി ഒന്നരയേക്കർ സ്ഥലത്തും മരച്ചീനി, ചേന, പതിനഞ്ചിനം കിഴങ്ങുവൈവിധ്യം എന്നിവ രണ്ടരയേക്കർ സ്ഥലത്തുമാണ് കൃഷി ചെയ്തിരിക്കുന്നത് .വിളവെടുപ്പുത്സവത്തിന് കൃഷി ഓഫീസർ […]

Continue Reading

ആകാശ് എഡ്യുക്കേഷനല്‍ സര്‍വീസിനെ ഏറ്റെടുത്ത് ബൈജൂസ്

ബംഗളൂരു: രാജ്യത്തെ മുന്‍നിര മത്സരപ്പരീക്ഷാ സ്ഥാപനമായ ആകാശ് എഡ്യുക്കേഷനല്‍ സര്‍വീസിനെ ഏറ്റെടുത്ത് ബൈജൂസ്. നൂറു കോടി ഡോളറിനാണ് (ഏകദേശം 7400 കോടി ഇന്ത്യന്‍ രൂപ) ഏറ്റെടുക്കലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എഡ്-ടെക്‌ മേഖലയില്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇന്ത്യയിലുടനീളം ആകാശിന് കീഴില്‍ ഇരുനൂറിലേറെ സ്ഥാപനങ്ങളാണ് ഉള്ളത്. 1988ല്‍ സ്ഥാപിതമായ സ്ഥാപനത്തിന് കീഴില്‍ രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 2019ല്‍ തങ്ങളുടെ 37.9 ശതമാനം ഓഹരികള്‍ ആകാശ് യുഎസ് നിക്ഷേപ കമ്പനിയായ ബ്ലാക്‌സ്റ്റോണിന് വിറ്റിരുന്നു. ബൈജൂസിന്റെ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.11

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍ പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. […]

Continue Reading

തനിക്ക് കോവിഡ് ആണെന്ന വാര്‍ത്ത വ്യാജമാണെന്ന് നടി ലെന

തനിക്ക് കോവിഡ് ആണെന്ന വാര്‍ത്ത വ്യാജമാണെന്ന് ചലച്ചിത്ര നടി ലെന. തനിക്ക് കോവിഡ് ബാധിച്ചെന്നും ബെംഗളൂരുവില്‍ ചികിത്സയിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായും ഇത് വ്യാജമാണെന്നും ലെന പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലെന വാര്‍ത്തയോട് പ്രതികരിച്ചത്.യു.കെയില്‍ നിന്നും തിരികെ വന്ന തന്‍റെ കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്നും നിലവിലെ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ പ്രകാരം ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്‍റൈനിലാണെന്നും ലെന പറഞ്ഞു. നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റ് […]

Continue Reading