തായ്ലന്ഡ് രാജാവായ മഹാ വജിറാലോംഗ്കോണിന്റെ പങ്കാളിയുടെ നഗ്നചിത്രങ്ങള്‍ ചോര്‍ന്നു. രാജാവിന്റെ പങ്കാളിയായ സിനീനത്ത് വോംഗ്വജിറപക്ടിയുടെ 1,400 ഓളം സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. തായ്ലന്ഡ് രാജകുടുംബാംഗങ്ങള്‍ക്കും തായ്ലന്ഡിലെ രാജവാഴ്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കുമാണ് നഗ്നചിത്രങ്ങള്‍ ചോര്‍ന്ന് കിട്ടിയത്.ചിത്രങ്ങല്‍ ചോര്‍ന്നതിന് പിന്നില്‍ രാജകുടുംബാംഗത്തിന് തന്നെ പങ്കുണ്ടെന്ന് വിലയിരുത്തല്‍. ‘ കോയി ‘ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിനീനത്തിന്റെ ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ രാജാവിന്റെ പത്നിയുടെ പ്രതികാര നടപടിയാണോ അതോ ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികള്‍ ചെയ്തതോണോ എന്ന് വ്യക്തമല്ല. സിനീനത്ത് തന്നെ തന്റെ ഫോണില്‍ എടുത്ത ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. രാജാവിന് അയച്ചു കൊടുക്കാന്‍ വേണ്ടിയാകാം ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്നു. 2012 നും 2014നും ഇടയിലെടുത്തതാണ് ഇതില്‍ ഭൂരഭാഗം ചിത്രങ്ങളും.തന്റെ പങ്കാളിയായ സിനീനത്തിനെ രാജകുടുംബത്തിലെ സുപ്രധാനമായ പല പദവികളിലും രാജാവ് നിയമിച്ചിരുന്നു. എന്നാല്‍ രാജ്ഞി സുതിദയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് രാജാവ് തന്നെ സിനീനത്തിനെ പദവികളില്‍ നിന്നെല്ലാം പുറത്താക്കിയിരുന്നു. ക്ഷമാപണം നടത്തിയതിന് പിന്നാലെ സിനീനത്തിനെ വീണ്ടും രാജാവ് മടക്കിക്കൊണ്ടുവരികയായിരുന്നു. തായ്ലന്ഡ് രാജാവിന്റെ സേനാ വിഭാഗത്തില്‍ മേജര്‍ ജനറലായ സിനീനത്ത് നേരത്തെ രാജാവിന്റെ അംഗരക്ഷക കൂടിയായിരുന്നു. തായ്ലന്ഡില് നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും പൈലറ്റ് പരിശീലനവും ഇവര്‍ പൂര്‍ത്തിയാക്കിയിരുന്നു.സിനീനത്ത് കൊട്ടാരത്തിലേക്ക് മടങ്ങിയെത്തിയത് രാജാവിന്റെ ഭാര്യയായ സുതിദ രാജ്ഞിയ്ക്ക് തീരെ രസിച്ചിരുന്നില്ല. തായ് എയര്‍ലൈന്‍സിലെ ക്യാബിന് ക്രൂ അംഗമായിരുന്നു സുതിദ 67 കാരനായ തായ് രാജാവിന്റെ നാലാമത്തെ ഭാര്യയാണ്. ഇന്ന് സിനീനത്തിന് നല്‍കിയിരിക്കുന്നത് പോലെ തന്റെ കണ്സോര്ട്ടായാണ് രാജാവ് സുതിദയെ അവരോധിച്ചത്. തായ്ലന്ഡിലെ രാജാവിന് രാജ്ഞിയ്ക്ക് പുറമേയുള്ള ലൈംഗിക പങ്കാളിയെയാണ് കണ്‍സോര്‍ട്ട് എന്നറിയപ്പെടുന്നത്. എന്നാല്‍ 2019ല്‍ ആദ്യ മൂന്ന് ഭാര്യമാരുമായുള്ള വിവാഹ മോചനം നേടിയ ശേഷം സുതിദയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ അന്നേ വര്‍ഷം തന്നെ, വെറും മൂന്ന് മാസങ്ങള്‍ക്ക് ശേഷം സിനീനത്തിനെ തന്റെ ഔദ്യോഗിക റോയല്‍ കണ്‍സോര്‍ട്ട് ആയി രാജാവ് പ്രഖ്യാപിക്കുകയായിരുന്നു.