തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകള്‍ പിടിച്ചെടുത്തതിന്റെ വിജയാഘോഷത്തിലാണ് കിറ്റക്സ് കമ്പനിയുടെ ട്വന്റി ട്വന്റി. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മുഴുവന്നൂര്‍ പഞ്ചായത്തികളിലാണ് സംഘടന വിജയിച്ചത്. എന്നാല്‍ ഇതിനിടയിലും സംഘടനക്ക് നിരാശയായി മറ്റൊരു കാര്യമുണ്ട്. കിറ്റക്സ് കമ്പനി നിലനില്‍ക്കുന്ന ചേലക്കുളം വാര്‍ഡ് പിടിക്കാന്‍ കഴിഞ്ഞതവണയും ഇത്തവണയും ട്വന്റി ട്വന്റിക്കായില്ല. ഇത്തവണയും യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിഡിഎസ് മെമ്പറുമായ അസ്മ അലിയാര് ആണ് വിജയിച്ചത്. ഒറ്റക്കാണെങ്കില്‍ പോരാട്ടം തുടരുമെന്നാണ് അസ്മയുടെ നിലപാട്. പൊതുജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അസ്മ പറഞ്ഞു.നേരത്തെ യുഡിഎഫിനെ അനൂപ് പിഎച്ചായിരുന്നു ജനപ്രതിനിധി. ട്വന്റി ട്വന്റി പ്രതിനിധിയല്ലാത്തതിനാല്‍ ഫണ്ട് വിതരണത്തില്‍ കടുത്ത വിവേചനം ഇദ്ദേഹം നേരിട്ടിരുന്നതായാണ് സൂചന. കിഴക്കമ്പലത്ത് മുഴുവന്‍ വാര്‍ഡിലും വിജയിച്ചുകൊണ്ടാണ് ട്വന്റി ട്വന്റി അധികാരത്തില്‍ എത്തിയത്. മറ്റ് പഞ്ചായത്തിലും ഏറെ മുന്നിലാണ്.തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്വന്റി20 ചീഫ് കോഡിനേറ്റര്‍ വോട്ടര്‍മാരോട് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചു. ത്രിതല പഞ്ചായത്തുകളിലേക്ക് ട്വന്റി 20 നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളില്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയ്ക്ക് മാത്രം വോട്ട് ചെയ്ത് ബ്ലോക്ക്, ജില്ലാ വോട്ടുകള്‍ മറ്റ് മുന്നണികള്‍ക്ക് നല്കിയാല് കിഴക്കമ്പലം പഞ്ചായത്തില്‍ ‘ഞാന്‍’ അധികാരമേല്ക്കില്ലെന്ന് കിറ്റക്സ് ഉടമ പറയുന്നതായിരുന്നു വീഡിയോയില്‍. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും ജയിച്ചാല്‍ മാത്രമേ ഞാന്‍ ഭരണം ഏറ്റെടുക്കുകയുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരുമെന്നും ട്വന്റി20 സാബു പറയുന്നു. കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളെ വൃത്തികെട്ടവന്മാര് എന്ന് വിശേഷിപ്പിക്കുന്ന കിറ്റക്സ് ഉടമ അവരെ കിഴക്കമ്പലത്ത് നിന്ന് തൂത്തെറിയണമെന്നും പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ട്വന്റി20 സ്ഥാനാര്‍ത്ഥികളെ വേദിയിലിരുത്തിയാണ് സാബു ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രസംഗം.