പ്രണബ് മുഖർജിയുടെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മകൻ

National

പ്രണബ് മുഖർജിയുടെ ‘പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന പുസ്തകത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസ് നേതാക്കളായ അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയും മകൾ ശർമിഷ്ഠ മുഖർജിയും തമ്മിൽ പരസ്യമായ വാക്കേറ്റത്തിന് കാരണമായിരിക്കുകയാണ്.
പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പുകൾ പരിശോധിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നും പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഭിജിത് മുഖർജി.അതേസമയം അഭിജിത് മുഖർജി വിലകുറഞ്ഞ പ്രസിദ്ധി തേടുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരി ശർമിഷ്ഠ മുഖർജി ആരോപിച്ചു. പിതാവിന്റെ പുസ്തകം പുറത്തിറങ്ങുന്നതിൽ “അനാവശ്യ തടസ്സങ്ങൾ” സൃഷ്ടിക്കരുതെന്നും അവർ പറഞ്ഞു.കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തുപോയതിന് കാരണം സോണിയ ഗാന്ധിയും മൻമോഹൻ സിംഗുമാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി  പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.  ഇക്കാര്യങ്ങൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അഭിജിത് മുഖർജിയുടെ അഭ്യർത്ഥന.തന്റെ സമ്മതമില്ലാതെ പുസ്തകത്തിലെ ചില ഭാഗങ്ങൾ മറ്റ് ഉദ്ദേശ്യങ്ങളോടെ ചില മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് മുൻ കോൺഗ്രസ് എം.പിയായ അഭിജിത് മുഖർജി ട്വീറ്റ് ചെയ്തു.“എന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പുസ്തകവും, മാധ്യമങ്ങളിൽ മറ്റ് ഉദ്ദേശ്യങ്ങളോടെ പ്രചരിക്കുന്ന ചില ഉദ്ധരണികളും പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് ‘പ്രസിഡൻഷ്യൽ മെമ്വാർസ്’ എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവിന്റെ മകൻ,” അഭിജിത് മുഖർജി പോസ്റ്റ് ചെയ്തു.“എന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ, പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മുമ്പായി പുസ്തകത്തിന്റെ അന്തിമ പകർപ്പിലൂടെ കടന്നുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എന്റെ പിതാവ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ, അദ്ദേഹവും ഇത് തന്നെ ചെയ്യുമായിരുന്നു,” അഭിജിത് മുഖർജി എഴുതി.

Leave a Reply

Your email address will not be published. Required fields are marked *