പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി

National

ന്യൂഡല്‍ഹി: പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *