വഴങ്ങി കൊടുത്താൽ ഇഷ്ടംപോലെ അവസരമെന്നു പറഞ്ഞു പുറകെവരുന്നവരുടെ
മുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് ഇപ്പോൾ വേണ്ടടെന്നാണു താരം വരലക്ഷ്മി ശരത് കുമാർ പറയുന്നത്.ഇപ്പോൾ തന്നെ 29 സിനിമകളുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞെന്നും അതിൽ 25 സിനിമ ഇറങ്ങി കഴിഞ്ഞെന്നും താരം പറയുകയുണ്ടായി.ഇത്തരത്തിൽ വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടണമെന്നും താരം വ്യക്തമാക്കി.എന്നാൽ ഇപ്പോഴും ചിലർ അവസരങ്ങൾക്കു വേണ്ടി വഴങ്ങി കൊടുക്കുകയും അവസരം കുറയുമ്പോൾ പരാതിപ്പെടുകയും ചെയ്‌തിട്ട് എന്ത് കാര്യമെന്നാണ് താരം പറയുന്നത്. അവസരങ്ങൾ കുറഞ്ഞാലും വഴങ്ങി കൊടുക്കാതെ നോ പറഞ്ഞിട്ട് മുന്നോട്ട് പൂവാനുള്ള ചങ്കൂറ്റവും ധൈര്യവും സ്ത്രീകൾക്ക് ഇന്ന് ആവശ്യമാണ്.