മാനന്തവാടി ∙ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷക വിരുദ്ധ
നിയമങ്ങൾക്കെതിരെ വയനാട്ടിലും കർഷകരുടെ പ്രതിഷേധം. ഡൽഹിയിൽ നടക്കുന്നകർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കർഷക കൂട്ടായ്മയുടെ
നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കലും പ്രകടനവും നടത്തി. കർഷകർ
ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ
പ്രതിഷേധം തുടരാൻ യോഗം തീരുമാനിച്ചു. കർഷക ചൂഷണം അവസാനിപ്പിക്കുക,
കർഷകർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കുക, വന്യമൃഗ ശല്യത്തിന്
ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ബസ്
സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി
പാർക്കിൽ സമാപിച്ചു. ഫാ. ജോജോ ഒൗസേപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കേരള
കർഷക കൂട്ടായ്മ ചെയർമാൻ സുനിൽ മഠത്തിൽ അധ്യക്ഷത വഹിച്ചു. ജുബിന നിസാർ പ്രതിഷേധ ജ്വാല തെളിയിച്ചു. മാത്യു ചവർപ്പനാൽ, പൗലോസ് മേളത്ത്, ഇന്ദിര
വിൻസെന്റ്, മാത്യു പനവല്ലി എന്നിവർ പ്രസംഗിച്ചു