തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നല്ല രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി ഭരണത്തില്‍ വരും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു.“എല്ലാ വാര്‍ഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എന്‍ഡിഎ ഒരുക്കിയിട്ടുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കും”, കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു..