കോഴിക്കോട് :കോടഞ്ചേരിയിൽ സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് ബി.ജെ.പി സ്ഥാനാർഥി വാസു കുഞ്ഞനെയാണ് പന്നി കുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്.
ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം