ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഇവരുടെ കൊലവിളി. കര്‍ഷകര്‍ പ്രതിഷേധം ഡിസംബര്‍ 17 ന് അകം നിര്‍ത്തിയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നാണ് ഇവര്‍ പറഞ്ഞത്.
