കോടതിവിധി പ്രകാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ അമ്പത്തിരണ്ട് പള്ളികളിലും ഇന്ന് ആരാധന നടത്താനുറച്ച് യാക്കോബായ സഭ.എറണാകുളം വടവുകോട് സെന്റ് മേരീസ് പള്ളിയില്‍ പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികള്‍ എത്തി.സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിശ്വാസികൾ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിർത്തി.മുളന്തുരുത്തി, കട്ടച്ചിറ, മാന്നമംഗലം പള്ളികളിലെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വിശ്വാസികൾ പല പള്ളികൾക്ക് മുമ്പിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.
വിശ്വാസികൾക്ക് പളളികളിലേക്ക് വരുന്നതിന് യാതൊരു തടസവും ഇല്ലെന്ന് ഓർത്തഡോക്സ് സഭ നിലപാട് അറിയിച്ചിട്ടുണ്ട്.വിശ്വാസികൾക്ക് വരാമെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളിൽ പ്രവേശിപ്പിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.