മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ മേഖലയിൽ പത്തു വർഷം നിർബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് സർക്കാർ.സർക്കാർ ആശുപത്രികളിലെയും മറ്റ് സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം.ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദാണ് ശനിയാഴ്ച പുതിയ നിർദേശം പുറത്തിറക്കിയത്.പത്തുവർഷം സർക്കാർ മേഖലയിൽ സേവനം ചെയ്യാത്തവർ ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും. അവരെ അടുത്ത മൂന്നുവർഷത്തേക്ക് കോഴ്സ് ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.