ഏവര്‍ക്കും അറിയാമെങ്കിലും വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ തന്നെ വേണം

Kerala

തൃശൂരിലെ പുള്ള് എല്‍പി സ്‌കൂളിലാണ് നടി മഞ്ജു വാര്യര്‍ വോട്ട് ചെയ്തത്. എന്നാല്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ താരം തിരിച്ചറിയല്‍ രേഖ എടുക്കാന്‍ മറന്നു. മലയാളത്തിന്റെ പ്രിയ താരത്തെ ഏവര്‍ക്കും അറിയാമെങ്കിലും വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ തന്നെ വേണമല്ലോ.

പ്രിസൈഡിങ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോഴാണ് കാര്‍ഡെടുക്കാന്‍ വിട്ടുപോയ കാര്യം താരം പറഞ്ഞത്. ഉടന്‍ തന്നെ വീട്ടില്‍ പോയി രേഖയുമായെത്തി വോട്ട് ചെയ്തു എന്നാണ് ഒരു ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്.വോട്ട് കളയരുതെന്നത് അച്ഛന്‍ മാധവ വാരിയരുടെ ഉപദേശമായിരുന്നു. അച്ഛന്‍ മരിച്ച ശേഷവും അതു തെറ്റിക്കാറില്ലെന്നും മഞ്ജു പറഞ്ഞു. പുള്ള് എഎല്‍പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് അമ്മ ഗിരിജാ വാരിയരുമൊത്ത് മഞ്ജു വോട്ടു ചെയ്യാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *