കല്‍പ്പറ്റ: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ കടന്നുകളയുന്ന വാഹന ഉടമകളെ ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ സഹായത്തോടെ കണ്ടെത്തണമെന്ന ആവശ്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണ മെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദേശം.
