മന്ത്രി വോട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ല

Kerala Thrissur

തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിം​ഗിൽ മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന് ആരോപണം തള്ളി കളക്ടറുടെ റിപ്പോർട്ട്. മന്ത്രി വോട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ആരോപണം അടിസ്ഥാനരഹിതമെന്നും പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത് തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകി.മന്ത്രി എ.സി മൊയ്തീൻ 6.55 ന് വോട്ട് ചെയ്തെന്നായിരുന്നു ആരോപണം ഉയർന്നത്. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്.മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാർത്തയായതോടെ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എയുടെ ആവശ്യപ്രകാരമാണ് അന്വേഷണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *