സ്വർണക്കടത്ത് കേസുമായി സ്പീക്കറുടെ പേര് ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്.
പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദൗർഭാഗ്യകരമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിമർശനത്തിന് വിധേയനാകാൻ പാടില്ലാത്ത വിശുദ്ധപശുവല്ല സ്പീക്കർ എന്നും അദ്ദേഹം പറഞ്ഞു.ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.മികച്ച പ്രവർത്തനത്തിന് കേരള നിയമസഭക്ക് നിരവധി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. കേരള നിയമ സഭ പ്രവർത്തനങ്ങൾ ചേർത്തു 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി വൻ നേട്ടമാണ് ഇക്കാലളവിൽ ഉണ്ടായിട്ടുള്ളത്. നിയമ നിർമ്മാണ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്.സ്പീക്കർ പദവി ദുരുപയോഗം ചെയ്തു സ്വർണക്കടത്തുകാരെ സംരക്ഷിച്ച പി.ശ്രീരാമകൃഷ്ണൻ പദവി രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.സംസ്ഥാന നിയമസഭയിൽ സ്പീക്കറുടെ നേതൃത്വത്തിൽ നടന്നത് അടിമുടി ധൂർത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.