സോണിയാ ഗാന്ധിക്ക് ശേഷം യു.പി.എ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ എത്തുമെന്ന് സൂചന. സോണിയാ ഗാന്ധി വിരമിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാർ യുപിഎ അദ്ധ്യക്ഷനാവാൻ തീർത്തും യോഗ്യനാണ് എന്ന അഭിപ്രായം ഉയർന്നും വന്നിട്ടുണ്ട്.സോണിയ വിരമിക്കലിന് തയ്യാറാവുകയാണെന്നും പകരക്കാരനെ കണ്ടെത്താനുള്ള ശ്രമിത്തിലായിരുന്നു സോണിയ എന്നുമാണ് സോണിയയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.കഴിഞ്ഞ തവണ സോണിയ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞപ്പോൾ യുപിഎ അദ്ധ്യക്ഷ സ്ഥാനത്തും പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തും തുടർന്നിരുന്നു.