ലഘുലേഖകള്‍ പോസ്റ്ററുകള്‍ എന്നിവയുടെ അച്ചടിയില്‍ സ്ഥാനാർത്ഥികൾ പാലിക്കേണ്ട വ്യവസ്ഥകള്‍

Kerala

ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും, മേല്‍വിലാസവും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ അച്ചടിക്കുന്നതിന് മുമ്പായി പ്രസാധകനെ തിരിച്ചറിയതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫാമിലുള്ള ഒരു പ്രഖ്യാപനം പ്രസ്സുടമക്ക് നല്‍കേണ്ടതും അച്ചടിച്ച ശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫാമില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് അയച്ചുകൊടുക്കേണ്ടതുമാണ്. ഈ നിയമ വ്യവസ്ഥയുടെ ലംഘനം ആറു മാസം വരെ തടവോ 2000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ തെരഞ്ഞെടുപ്പ് പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചതും ഉയര്‍ത്തിയതും സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോമല്‍ അറിയിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *