നഹ്‌ല ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്റർ നാടിന് സമർപ്പിച്ചു

Education & Career Wayanad

വെള്ളമുണ്ട: വയനാട് ജില്ലയിലെ വെളളമുണ്ട കേന്ദ്രമാക്കി ആരംഭിച്ച നഹ്‌ല ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ലോകത്തൊര സംവിധാനങ്ങളോടെ നാടിന് സമർപ്പിച്ചു. ഒക്യുപേഷനൽ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സെൻസറി ഇൻ്റഗ്രേഷൻ തെറാപ്പി, സ്പെഷ്യൽ കെയർ & എഡ്യൂക്കേഷൻ, സൈക്കോളജിക്കൽ കൗൺസിലിംഗ്, ടെലി തെറാപ്പി തുടങ്ങിയ സൗകര്യങ്ങൾ സമ്പൂർണ സംവിധാനങ്ങളോടെ പ്രഗത്ഭരുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്ന ജില്ലയിലെ തന്നെ സ്ഥാപനം ആണിത്. പ്രത്യേക പരിഗണന ആവശ്യമുള്ള  കുട്ടികൾക്കായി ആരംഭഘട്ട പരിശീലനം, ഡെവലപ്മെന്റ് തെറാപ്പി, സ്പീച്ച് സ്റ്റിമുലേഷൻ, ബിഹേവിയറൽ മോഡിഫിക്കേഷൻ, പ്രീസ്കൂൾ ഇന്റർവെൻഷൻ, എഡിഎച്ച്ഡി ക്ലിനിക് , ഡേ കെയർ എന്നിവയുമുണ്ട്.

രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും ഉപകാരപ്രദമായ വിവിധ മാർഗനിർദേശ- പരിശീലന പദ്ധതികളും അടിയന്തിര ഹെൽപ് ലൈനും സജീവമായി നടന്നു വരുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശാകേന്ദ്രമാകുന്ന ഈ സ്ഥാപനത്തിൽ ഓട്ടിസം, പഠന വെല്ലുവിളികൾ, ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൾസി, മസ്കുലർ ഡിസ്ട്രോഫി, സംസാര ഭാഷ വെല്ലുവിളികൾ, എ. ഡി. എച്ച്.ഡി, ഇൻ്റെല്ലെക്ച്ചൽ ഡിസബിലിറ്റി, ന്യറോ ഡിസോർഡർ, ക്ലബ് ഫൂട്ട്, പരന്ന പാദം പോലുള്ള ജന്മവൈകല്യങ്ങൾ, സ്കോളിയോസിസ് തുടങ്ങി കുട്ടികളിലെ അസ്ഥിസംബന്ധമായ പ്രശ്നങ്ങൾ, പഠനവൈകല്യങ്ങൾ, ഓർമപ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനുള്ള പ്രത്യേക പരിശീലന സേവനങ്ങൾ ലഭ്യമാണ്. ഓട്ടിസം, സെറിബ്രൽ പാള്‍സി പോലുള്ള കുട്ടികളിലെ ബുദ്ധിപരമായ വെല്ലുവിളികൾക്കും നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും, വളർച്ചാനാഴികക്കല്ലുകൾ താമസിക്കുന്നതിനും (ഗ്ലോബൽ ഡെവലപ്മെന്റൽ ഡിലേ) നഹ്‌ല കേന്ദ്രത്തിൽ സൗകര്യവുമുണ്ട്.

കോവിഡ് 19 മഹാമാരിയുടെയും ലോക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ തുടർ പരിശീലനവും കരുതലും ഉറപ്പ് വരുത്തുന്നതിനായി വിവിധ റിഹാബിലിറ്റേഷൻ പ്രൊഫെഷണ ലുകളെ ഏകോപിപ്പിച്ച് കൊണ്ട്
‘കെയർ വയനാട്’ എന്ന രക്ഷിതാക്കളുടെ കൂട്ടായ്മയും
ഓൺലൈൻ പരെൻ്റ്സ് സപ്പോർട്ട് സേവനവും നഹ്‌ല ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ  നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. നഹ്‌ല ഫൗണ്ടേഷനും ജില്ലാ കുടുംബശ്രീ മിഷനും മലനാട് ചാനലും സഹകരിച്ച് ഭിന്നശേഷി കുട്ടികൾക്കുള്ള ഓൺലൈൻ പഠന ക്ലാസ്സ് ‘ക്ലാപ്പ്’ എന്ന പേരിലും നൽകുന്നുണ്ട്. സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് പല സാഹചര്യങ്ങൾ കൊണ്ടും മാറി നിൽക്കുന്ന വിഭാഗങ്ങളുടെ, വിശിഷ്യാ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി അവർക്ക് അനിവാര്യമായ സൗകര്യങ്ങൾ  ഏറ്റവും ആധുനികമായ സാങ്കേതങ്ങളോടെത്തന്നെ സജ്ജമാക്കികൊണ്ടുള്ള ശക്തമായ ചുവടു വെപ്പാണ് നഹ്‌ല സെന്റർ ഫോർ ചൈൽഡ്  ഡെവലപ്മന്റ്. സെൻ്ററിലെ എല്ലാ സേവനങ്ങളും സൗജന്യ നിരക്കിലാണ് ലഭ്യമാക്കിയിട്ടുള്ളത്. സെന്ററിന്റെ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ജില്ലയിലെ തന്നെ ഈ മേഖലയിലെ മികച്ച സ്ഥാപനമായി മറ്റാനുമുള്ള ശ്രമത്തിലാണ് ഇതിന്റെ ഭാരവാഹികൾ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9048294999,9847915854

Leave a Reply

Your email address will not be published. Required fields are marked *