ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇനിയും വൈകിയേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചന. ചിലപ്പോഴത് ഇന്ന് അര്‍ധരാത്രിവരെയും നീളാനിടയുണ്ട്.ഫലപ്രഖ്യാപനം നീളുന്നതിനു പിന്നിലും കൊവിഡിന് പങ്കുണ്ടെന്നതാണ് വാസ്തവം. കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 2015 തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതിനേക്കാള്‍ 65 ശതമാനം കൂടുതല്‍ വോട്ടിങ് മെഷീനുകള്‍ ഇത്തവണ ഉപയോഗിച്ചിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.അതുകൊണ്ടുതന്നെ ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്തിനുള്ളില്‍ 1 കോടി വോട്ടുകള്‍ മാത്രമാണ് എണ്ണിത്തീര്‍ക്കാനായത്. ആകെ 4.16 വോട്ടുകളാണ് ഇത്തവണ പോള്‍ ചെയ്തിട്ടുളളത്.