കുട്ടികളും ഗർഭിണികളും ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ലോകാരോഗ്യ സംഘടന

Health

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും ഗർഭിണികൾക്കും ഉണ്ടാകാൻ സാധ്യതയുള്ള ഇൻഫ്ളുവൻസ പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന.
കോവിഡിനു പുറമേ ഇൻഫ്ളുവൻസയും പടർന്ന് പിടിക്കുന്നത് ആരോഗ്യ സംവിധാനത്തിന് ഇരട്ട പ്രഹരമേൽപ്പിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം ടെക്നിക്കൽ മേധാവി മരിയ വാൻ കെർഖോവ് പറഞ്ഞു.
ഇൻഫ്ളുവൻസ ബാധിക്കാൻ സാധ്യത കൂടുതലുള്ള ജനവിഭാഗങ്ങൾ ഫ്ളൂ ഷോട്ടുകൾ എന്ന പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് നന്നായിരിക്കുമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.

ഇൻഫ്ളുവൻസയ്ക്കും കോവിഡിനും സമാനമായ ചില ലക്ഷണങ്ങളുള്ളതിനാൽ രോഗനിർണയവും ഇക്കാലയളവിൽ വെല്ലുവിളിയാകും. കൃത്യമായ രോഗനിർണയം നടത്താതെ മരുന്നുകൾ കഴിക്കുന്നതും പ്രശ്നങ്ങളുണ്ടാക്കാം.കോവിഡ്19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കോർട്ടികോ സ്റ്റിറോയ്ഡുകൾ ഇൻഫ്ളുവൻസ രോഗികളിൽ വൈറസ് ഇരട്ടിക്കാൻ കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *