‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും’;ജോ ബൈഡൻ

International

വാഷിങ്ടൻ ഃഅഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ. വിവിധ രാജ്യങ്ങളിൽനിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം. ‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും ഞാൻ എന്ന് പ്രതിജ്ഞ ചെയ്യുന്നു. എനിക്കു മുന്നിൽ ഭരണകക്ഷി സംസ്ഥാനങ്ങളോ പ്രതിപക്ഷ സംസ്ഥാനങ്ങളോ ഇല്ല, അമേരിക്ക മാത്രമേയുള്ളു.’–ശനിയാഴ്ച രാത്രി ഡെലവെയറിലെ വിൽമിങ്ടനിൽനിന്ന് രാഷ്ട്രത്തോടു നടത്തിയ വിജയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ജനാധിപത്യ ഉച്ചകോടി വരുന്നുഃ വരുന്ന വർഷം അമേരിക്കയുടെ നേതൃത്വത്തിൽ ലോകത്തിലെ ജനാധിപത്യരാജ്യങ്ങളുടെ ഉച്ചകോടി സംഘടിപ്പിക്കാൻ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരുങ്ങുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ബൈഡൻ പ്രചാരണവിഭാഗം പ്രസിദ്ധീകരിച്ച നയരേഖയിലാണ് ഇക്കാര്യമുള്ളത്.3 ദൗത്യങ്ങളാണ് ഉച്ചകോടിക്കു മുന്നിലുള്ളത്: അഴിമതിക്കെതിരായ പോരാട്ടം, തിരഞ്ഞെടുപ്പു സുരക്ഷ അടക്കം സേച്ഛാധികാരത്തിനെതിരെയുളള പ്രതിരോധം, മനുഷ്യാവകാശങ്ങൾ എന്നിവയാവും ഉച്ചകോടിയുടെ മുഖ്യപരിഗണനാവിഷയങ്ങൾ. ഭരണത്തിന്റെ ആദ്യവർഷം തന്നെ ഉച്ചകോടി ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *