വെള്ളമുണ്ടഃ മാധ്യമ രംഗത്ത് ശ്രദ്ധേയമായ പന്ത്രണ്ട് വർഷം പൂർത്തീകരിച്ച ന്യൂസ് റിപ്പോർട്ടർ കെ.എൻ വിജിത്തിനെ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ആദരിച്ചു. ചടങ്ങിൽ കെ.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എം സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. സി.കെ അബ്ദുൾ റഷീദ് ഉപഹാരം കൈമാറി. എം സഹദേവൻ,എം ശശി മാസ്റ്റർ, എം അബ്ദുൾ അസീസ് മാസ്റ്റർ, മിസ്വറലി, ഷബീറലി വെള്ളമുണ്ട, കെ മമ്മൂട്ടി, പി.ജെ കുര്യാച്ചൻ എന്നിവർ സംസാരിച്ചു.
