കൽപറ്റ: സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ (SMA) വയനാട് ജില്ലാ വാർഷിക കൗൺസിൽ യോഗം പനമരം ബദ്റു ൽ ഹുദയിൽ ചേർന്നു പി.ഉസ്മാൻ മൗലവി പ്രസിഡണ്ടും എം ഇ അബ്ദുൽ ഗഫൂർ സഖാഫി ജനറൽ സെക്രട്ടറിയും കെ കെ മുഹമ്മദലി ഫൈസി ഫൈനാൺ സ് സെക്രട്ടറിയുമായി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾഃ സംഘടന കാര്യം പ്രസിഡണ്ട് കെ.ടി കുഞ്ഞിമൊയ്തീൻ സഖാഫി ,സെക്രട്ടറി ശമീർ ടി.എം. ക്ഷേമകാര്യം: പ്രസിഡണ്ട് Dr നാസിർ മൗലവി, സെക്രട്ടറി പുത്തൂർ അശ്റഫ് സഖാഫി ട്രൈനിംഗ് :പ്രസിഡണ്ട് ഹുസൈൻ ബാഖവി. സെക്രട്ടറി ഇബ്രാഹീം സഖാഫി വഖഫ് : അലി സഖാഫി K , സെക്രട്ടറി മൊയ്തീൻ കുട്ടി ഹാജി. കൗൺസിൽ മീറ്റിൽ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു സമസ്ത: ജില്ലാ സെക്രട്ടറി കൈപ്പാണി അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി E യാഖൂബ് ഫൈസി തെരഞ്ഞെടുപ്പിന്ന് നേതൃത്വം നൽകി.കുഞ്ഞുകുളം സുലൈമാൻ സഖാഫി, ടി.പി അബ്ദുസലാം മുസ്ലിയാർ, പി.ഉസ്മാൻ മൗലവി ,കെ ടി കുഞ്ഞിമൊയ്തീൻ സഖാഫി എന്നിവർ പ്രസംഗിച്ചു മൊയ്തീൻ കുട്ടി ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ ഗഫൂർ സഖാഫി സ്വാഗതവും ശമീർ ടി.എം നന്ദിയും പറഞ്ഞു