ഒരു ഇന്ത്യൻ വംശജ അമേരിക്കൻ ഐക്യനാടുകളിലെ വൈസ് പ്രസിഡന്റ് ആകുമ്പോഴും മറ്റൊരു ഇന്ത്യൻ വംശജ ന്യൂസീലൻഡ് മന്ത്രി ആകുമ്പോഴും ഇന്ത്യക്കാർക്ക് വലിയ അഭിമാനമാണ്. എന്നാൽ അതൊന്നു തിരിച്ചു ചിന്തിച്ചു നോക്കിയാലോ? മറ്റൊരു രാജ്യത്തിന്റെ ഒരാൾ ഇന്ത്യൻ മണ്ണിൽ ഒരു പ്രമുഖ സ്ഥാനത്തെത്തുമ്പോഴുള്ള നമ്മുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന്? സോണിയ ഗാന്ധി എന്ന പൊളിറ്റീഷ്യൻ ഭാഗമായുള്ള രാഷ്ട്രീയ പ്രസ്ഥാനത്തോട് തരിമ്പും യോജിപ്പില്ല എന്ന് മാത്രമല്ല അവരുടെ/അവർ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടുകൾക്ക് എല്ലായിപ്പോഴും എന്റെ മനസ്സിൽ എതിർസ്ഥാനമേയുള്ളു. എന്നിരുന്നാലും ഇന്ത്യൻ പൗരയായ അവർ 2009ൽ എന്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ആയില്ല എന്നത് മാത്രം ആലോചിച്ചാൽ മതി നമ്മൾ ഇന്ത്യാക്കാരുടെ ഇരട്ടതാപ്പുകൾ മനസ്സിലാവാൻ.(അമേരിക്കൻ നിയമപ്രകാരം പ്രസിഡന്റ് ആകണമെങ്കിൽ അവിടെ ജനിച്ച അവിടുത്തെ സിറ്റിസൺ ആകണമെന്നുണ്ടെങ്കിൽ ഇന്ത്യൻ നിയമപ്രകാരം ഇവിടുത്തെ സിറ്റിസൺ ആയാൽ മാത്രം മതി എന്ന് കൂടെ ഉണ്ടെന്നു ഓർമിപ്പിക്കുന്നു)
കാർത്തിക്