തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവര്‍ ആരും മേയര്‍ കുപ്പായമിട്ടു വരേണ്ടതില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്ന് പാര്‍ട്ടിക്ക് അറിയാം. ഇക്കുറി ഒരു കാരണവശാലും വിമതരെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് നേതാക്കളെ സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കണം എന്ന മാത്യു കുഴല്‍നാടന്റെ കത്ത് കിട്ടി. എനിക്കെതിരെ ലേഖനം എഴുതേണ്ട ആളല്ല മാത്യു കുഴല്‍നാടന്‍. അദ്ദേഹത്തിന് എന്തുണ്ടെങ്കിലും എന്നോട് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സര്‍ക്കാര്‍ വീണ്ടും സോളാര്‍ കേസ് കുത്തിപ്പൊക്കുകയാണ്. പ്രതിപക്ഷത്തിന് എതിരെ സര്‍ക്കാറിന് വേറെ ഒന്നും പറയാനില്ലാത്തതിനാലണിത്. വ്യാജഏറ്റുമുട്ടലുകളിലൂടെ ആളുകളെ കൊല്ലുന്നതാണോ സി പി എമ്മിന്റെ നയം. എപ്പോഴാണ് മാവോയിസ്റ്റുകള്‍ സി പി എമ്മുകാരുടെ കണ്ണിലെ കരടായി മാറിയത്. അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ടെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. ഖമറുദ്ദീനുമായി ബന്ധപ്പെട്ട കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുല്ലപ്പള്ളി