സുരേഷ് ഗോപിയുടെ 250ാം ചിത്രം വിവാദങ്ങള്‍ക്കും കോടതി കയറിയ തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഷൂട്ടിംഗിന് തയ്യാറെടുക്കുമ്പോള്‍ പാലാ കുരിശുപള്ളി സന്ദര്‍ശിച്ച് താരം. കുമളിയില്‍ ‘കാവല്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി പാലാ കുരിശുപള്ളിയിലും കീഴാത്തടിയൂര്‍ യൂദാസ്ലീഹ പളളിയിലും സുരേഷ് ഗോപി എത്തിയത്. 250ാം സിനിമ ഒറ്റക്കൊമ്പന്റെ സംവിധായകന് മാത്യൂസ് തോമസിനൊപ്പമാണ് പള്ളിയിലെത്തി മെഴുകുതിരി കത്തിച്ചത്.ലേലം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം എന്റെ കുരിശ്പള്ളി മാതാവേ എന്ന് വിളിക്കുന്നുണ്ട്. ലേലം സിനിമയുടെ ചിത്രീകരണ ഘട്ടത്തിലും സുരേഷ് ഗോപി കുരിശുപള്ളിയില്‍ എത്താറുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പാലായിലെത്തുമ്പോഴെല്ലാം സുരേഷ് ഗോപി കുരിശ് പള്ളി സന്ദര്‍ശിക്കാറുണ്ട്.