തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ്; ഹൈടെക് സ്കൂൾ പദ്ധതികൾ പൂർണ സുതാര്യതയോടെ

Education & Career

ചട്ടങ്ങൾ പാലിച്ചും പൂർണ സുതാര്യതയോടെയും ആണ് ഹൈടെക് സ്കൂൾ പദ്ധതികൾ എന്നും ഈ പ്രോജക്ടുകളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതോ, സംശയം ജനിപ്പിക്കുന്നതോ ആയ വാർത്തകളും സോഷ്യൽമീഡിയാ സന്ദേശങ്ങളും പ്രചരിപ്പിച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ അന്‍വര്‍ സാദത്ത്.സ്കൂൾ ഐടി പദ്ധതിയിൽ കോടികളുടെ കരാർ സ്വർണക്കടത്തു കേസിലെ പ്രതി മറ്റൊരാൾക്ക് വാഗ്ദാനം ചെയ്തു എന്ന് അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത വന്നിട്ടുണ്ട്. ഇത്തരമൊരു പരാമർശം ഏത് പദ്ധതിയെക്കുറിച്ചാണെന്ന് അറിയില്ലെന്നും അൻവർ സാദത്ത് അറിയിച്ചു.

ഇത്തരം പരാമർശങ്ങൾ സ്കൂളുകളുകളിൽ നടപ്പാക്കിയ ഹൈടെക് പദ്ധതികളെക്കുറിച്ചാണെങ്കിൽ യാതൊരു ഇടപെടലിനും പഴുതില്ലാത്ത തരത്തിലാണ് ഹൈടെക് പദ്ധതികളുടെ വിവിധ ഘട്ടങ്ങളുടെ രൂപകല്പനയും നിർവഹണവും കൈറ്റ് സ്വീകരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിലവിവരങ്ങൾ ഉൾപ്പെടുന്ന മുഴുവൻ വിശദാംശങ്ങളും അതാത് സമയങ്ങളിൽ പത്രവാർത്തകൾ വഴി പ്രസിദ്ധീകരിക്കുകയും നിയമസഭാ ചോദ്യങ്ങൾക്കുൾപ്പെടെ വിശദാംശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
ലഭ്യമാക്കിയ മുഴുവൻ സ്കൂളുകളുടേയും പട്ടിക ‘സമേതം’ പോർട്ടലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിന് പുറമെ കിഫ്ബി ധനസഹായം ഉപയോഗിച്ചതിനാൽ കിഫ്ബി ഓഡിറ്റിനും ഈ മുഴുവൻ പ്രക്രിയകളും വിധേയവുമാണെന്നും അൻവർ സാദത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *