അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്.വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കും എന്നാൽ അവസാനത്തേതല്ലെന്നും കമല ഹാരിസ് പറഞ്ഞു.‘ഈ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതൽ പേരെ എത്തിച്ച എല്ലാവർക്കും നന്ദിപറയുന്നു. എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പോൾ വർക്കർമാരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേൾക്കാൻ പാകത്തിലേക്കുയർത്തിയ അമേരിക്കൻ ജനതയ്ക്ക് നന്ദി’- കമല ഹാരിസ് പറഞ്ഞു.
പുതിയ പ്രഭാതമെന്നായിരുന്നു കമല ഹാരിസ് ഡമോക്രാറ്റിക് പാർട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചു.
തുല്യതയ്ക്കായുള്ള കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും കമല ഹാരിസ് പറഞ്ഞു.