അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് ജോ ബൈഡന്‍. മിതവാദിയായ ബൈഡന്‍ മൂന്നാം ശ്രമത്തിലാണ് വൈറ്റ് ഹൗസിലെത്തുന്നത്. ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും നയതന്ത്രവുമാണ് ഇഷ്ട മേഖലകള്‍.
ജോസഫ് റോബിനെറ്റ് ബൈഡന്‍. അരനൂറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിന്‍റെ അനുഭവപരിചയവുമായാണ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുന്നത്. പെന്‍സില്‍വേനിയയില്‍ ജനിച്ച് ഡെലവെയറില്‍ വളര്‍ന്നു. 1988ലും 2008ലും ഡെമോക്രാറ്റ് പ്രൈമറികളില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1972 മുതല്‍ ആറുതവണ ഡെലവയറിനെ പ്രതിനിധീകരിച്ച് സെനറ്റിലെത്തി.ബറാക് ഒബായുടെ വൈസ് പ്രസിഡന്‍റായി 2008 മുതല്‍ 8 വര്‍ഷം വാഷിങ്ടണില്‍. പ്രസിദ്ധമായ ഒബാമ കെയര്‍ ആരോഗ്യപദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ബൈഡന്‍ നൂറ്റാണ്ടിന്‍റെ മഹാമാരിയെ നേരിടാന്‍ വ്യക്തമായ പദ്ധതികളുണ്ടെന്ന് ജനങ്ങളോട് പറഞ്ഞു. കോവിഡ് കൈകാര്യം ചെയ്തതിലെ പാളിച്ചകളെച്ചൊല്ലി ട്രംപുമായി കലഹിച്ചു.വിദ്യാഭ്യാസരംഗത്ത് സമഗ്രപരിഷ്ക്കാരം അനിവാര്യമാണെന്ന് സമര്‍ഥിച്ചു. ഈ നിലപാടുകള്‍ ബൈഡന് രാജ്യത്തെ സാധാരണതൊഴിലാളി വര്‍ഗത്തിന്‍റെ വിശ്വാസ്യത നേടിക്കൊടുത്തു. സെനറ്റ് വിദേശകാര്യസമിതി അധ്യക്ഷനായിരിന്ന ജോ ബൈഡന്‍ അമേരിക്കയെ വീണ്ടും ലോകനേതൃപദവിയിലേക്കുയര്‍ത്തുമെന്ന് ആണയിടുന്നു.
ഇറാഖ് യുദ്ധത്തെ അനുകൂലിച്ചതും പെരുമാറ്റത്തെക്കുറിച്ച് ചില സ്ത്രീകള്‍ പരാതി ഉയര്‍ത്തിയതും ജോ ബൈഡനെതിരായ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ആദ്യ ഭാര്യനൈല ഹണ്ടറും കൈക്കുഞ്ഞും 1972ല്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 1977ല്‍ ജില്‍ ബൈഡന്‍ ജീവിതസഖിയായി. 2015ല്‍ മകന്‍ ബ്യൂ ബൈഡന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. മറ്റൊരു മകനായ ഹണ്ടര്‍ ബൈഡനുണ്ടാക്കിയ വിവാദങ്ങള്‍ ജോ ബൈഡന് തലവേദനയായി. മകള്‍ ആഷ്‌ലി ബ്ലെയ്‌സര്‍ ബൈഡന്‍ ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകയുമാണ്.
ലോകത്തെ മുൾമുനയിൽ നിർത്തിച്ച ദിവസങ്ങൾക്കൊടുവിൽ, നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മലർത്തിയടിച്ച് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി യുഎസിന്റെ നായകൻ. നാൽപത്തിയാറാം യുഎസ് പ്രസിഡന്റായി ജോ ബൈഡൻ (77) വരുമെന്നുറപ്പായി. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന ‘മാന്ത്രികസംഖ്യ’ ബൈഡൻ കടന്നത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു. ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തതു പ്രകാരം 284 സീറ്റുകളാണ് ബൈഡന് ലഭിച്ചത്. മറ്റ് സ്വിങ് സ്റ്റേറ്റുകളായ നിന്ന ജോർജിയ, നെവാഡ എന്നിവിടങ്ങളിലും നിലവിൽ ബൈഡനാണ് മുന്നിൽ.214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനു ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന (ഇലക്ടറൽ വോട്ടുകൾ 15), അലാസ്‌ക (3) എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ വിജയം സ്വന്തമാക്കിയപ്പോൾ, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ് ന്റെ നീക്കം